ബംഗളൂരു : കര്‍ണാടക സര്‍ക്കാര്‍ ദുര്‍മന്ത്രവാദം നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള ബില്ല് പാസാക്കാന്‍ തീരുമാാനിച്ചു. ക്യാബിനറ്റ് അടുത്ത നിയമസഭാ സമ്മേളനത്തിന് ബില്ലിന് അംഗീകാരം നല്‍കാനുള്ള അനുമതി നല്‍കി.
സര്‍ക്കാര്‍ ബില്ലില്‍ മന്ത്രവാദം മൂലം മരണം സംഭവിച്ചാല്‍ മന്ത്രവാദിക്കെതിരെ കൊലക്കുറ്റം ചുമത്താനുള്ള നിയമഭേദഗതിയും ഉള്‍പ്പെടുത്തും.മാത്രമല്ല കര്‍ണ്ണാടകയില്‍ നിലവിലുള്ള മഡെ സ്‌നാന എന്ന ചടങ്ങും നിര്‍ത്തലാക്കും. മഡെ സ്‌നാന്‍ ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ചതിനുശേഷം കീഴ് ജാതിക്കാര്‍ അതേ ഇലയില്‍ ഉരുളുന്ന ആചാരമാണ്.
ഇനി കര്‍ണ്ണാടകയില്‍ മന്ത്രവാദങ്ങളുടെ പേരില്‍ മനുഷ്യനെ ബലി കൊടുക്കുന്നതിനും ആഭിചാര കര്‍മ്മം നടത്തുന്നതിനും ബാധ ഒഴിപ്പിക്കുന്നതിനും സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നതിതിനുമെതിരെ ശക്തമായ നടപടികളാണ് ഉണ്ടാവുക. എന്നാല്‍ ഇതിന്റെ പരിധിയില്‍ നിന്നും ജ്യോതിഷം, സംഖ്യാ ജ്യോതി ശാസ്ത്രം, വാസ്തു വിദ്യ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
ദുരാചാരങ്ങളും, മനുഷ്യത്വ പരമല്ലാത്തതും, അന്ധവിശ്വാസങ്ങളും ഉള്ള പ്രവൃത്തികള്‍ തടയുന്നതിന് 2013 ല്‍ ബില്ല് അവതരിപ്പിച്ചിരുന്നു. ഇതില്‍ നിന്നും അന്ധവിശ്വാസങ്ങളെ എന്നത് ഒഴിവാക്കി കര്‍ണ്ണാടക പ്രിവെന്‍ഷന്‍ ആന്റ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമണ്‍ ഈവിള്‍ പ്രാക്റ്റീസ് എന്ന് മാറ്റിയാണ് ഇപ്പോള്‍ വീണ്ടും ബില്ല് അവതരിപ്പിക്കുന്നത്.
Post Your Comments