ക്വാലാലംപൂര്‍ : ഉത്തര കൊറിയയ്‌ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ നിലപാട് കടുപ്പിക്കുന്നു. ഉത്തര കൊറിയയ്ക്ക് മേല്‍ നയതന്ത്ര സമ്മര്‍ദ്ദം പ്രയോഗിച്ച് മലേഷ്യ. തങ്ങളുടെ പൗരന്മാരോട് വടക്കന്‍ കൊറിയയിലേയ്ക്ക് യാത്ര ചെയ്യരുതെന്നാണ് മലേഷ്യന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കിയത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് വിലക്ക്. വടക്കന്‍ കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് തീരുമാനത്തിന് പിന്നില്‍.
ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് വടക്കന്‍ കൊറിയയുടെ പ്രസിഡന്റിന്റെ അര്‍ദ്ധസഹോദരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചില പ്രതിസന്ധികള്‍ ഉടലെടുത്തിരുന്നു.
Post Your Comments