Latest NewsKeralaNews

രണ്ടാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച പു.കാ.സ സംസ്ഥാന ഭാരവാഹി അറസ്റ്റിലേക്ക്

 

മലപ്പുറം : രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച പുരോഗമന കലാസാഹിത്യ സംസ്ഥാന ഭാരവാഹിയെ അറസ്റ്റ് ചെയ്‌തേക്കും. വണ്ടൂര്‍, ചടങ്ങാംകുളം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ പ്രധാനധ്യാപന്‍ ചന്ദ്രന്‍ ആണ് രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് നാട്ടുകാരുടെ പിടിയിലാവുന്നത്.

ഇക്കഴിഞ്ഞ പത്തൊന്‍പതിനാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുയായിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും, തുടര്‍ന്നു ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ കൗണ്‍സിലിംഗില്‍ കുട്ടി കാര്യങ്ങള്‍ തുറന്നു പറയുകയുമായിരുന്നു.

സംഭവമറിഞ്ഞു സ്‌കൂളില്‍ തടിച്ചു കൂടിയ രക്ഷിതാക്കള്‍ അധ്യാപകനെ തടഞ്ഞു വെയ്ക്കുകയും ചെയ്തു. ഒരവസരത്തില്‍ കയ്യങ്കാളിയിലേക്ക് നീങ്ങുമായിരുന്ന അവസ്ഥയില്‍ ബിജെപി പ്രാദേശിക നേതൃത്വം ഇടപെട്ടു സ്ഥിതിഗതികള്‍ ശാന്തമാക്കി. പഴയ വാണിയമ്പലം കൊട്ടാന്‍പാറ സ്വദേശിയായ ചന്ദ്രന്‍ പുരോഗമന കലാ സാഹിത്യ സംസ്ഥാന ഭാരവാഹി കൂടിയാണ്. വണ്ടൂര്‍ മണ്ഡലം സിപിഎം സജീവ പ്രവര്‍ത്തകനായ ഇയാള്‍ ഈ അടുത്തകാലത്താണ് പ്രമോഷന്‍ ലഭിച്ചു പ്രധാന അധ്യാപകന്‍ ആവുന്നത്.

വികെ ബൈജു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button