ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഉത്തരാഖണ്ഡ് സന്ദര്‍ശിക്കും. നാല് ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന ഇദ്ദേഹം ഇന്ന് ഉച്ചയ്ക്ക് മുസ്സോറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമിയിലെ ഐഎസ് ഉദ്യോഗസ്ഥരെ രാജ്നാഥ് സിംഗ് അഭിസംബോധന ചെയ്യും. വെള്ളിയാഴ്ച ഇന്ത്യ-ചൈന അതിര്‍ത്തി ജില്ലയായ ചമോലിയില്‍ സന്ദർശനം നടത്തിയ ശേഷം റിംഹിം, മന, ഒൗളി തുടങ്ങിയ സ്ഥലങ്ങളും രാജ്നാഥ് സിംഗ് സന്ദര്‍ശിക്കും. ചൈനയുമായുള്ള ഡോക്ലാം പ്രശ്നങ്ങള്‍ക്കു ശേഷമുള്ള ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി ഇന്ത്യ-ചൈന അതിര്‍ത്തി സന്ദര്‍ശിക്കുന്നത്.
Post Your Comments