തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകള്‍ ഒക്ടോബര്‍ അഞ്ചു മുതല്‍ നടത്താനിരുന്ന അനിശ്ചിത കാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. സ്വകാര്യ ബസ് വ്യവസായം അഭിമുഖീകരിക്കുന്ന വിഷയങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് സമരം മാറ്റാൻ തീരുമാനമാകുകയായിരുന്നു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ചെയര്മാന് ലോറന്‍സ് ബാബുവാണ് സമരം മാറ്റിയതായി അറിയിച്ചത്.
Post Your Comments