ബെയ്ജിംഗ്: സ്വതന്ത്ര രാഷ്ട്രപദവിയില്ലാത്ത രാജ്യത്തിനു ഇന്റര്‍പോള്‍ അംഗത്വം ലഭിച്ചു. പാലസ്തീനാണ് പുതിയതായി ഇന്റര്‍പോള്‍ അംഗത്വം ലഭിച്ച രാജ്യം. നയതന്ത്ര തലത്തില്‍ സ്വതന്ത്ര രാഷ്ട്രപദവി നേടാനുള്ള പാലസ്തീന്റെ ശ്രമങ്ങള്‍ക്ക് ഇതു കൂടുതല്‍ ഊര്‍ജം പകരും. അന്തരാഷ്ട്ര തലത്തില്‍ ഇസ്രയേലിനു ഇതു തിരിച്ചടിയാകും. രാജ്യാന്തര സംഘടനകളില്‍ പാലസ്തീനെ ഉള്‍പ്പെടുത്താതിരിക്കാനുള്ള ശ്രമങ്ങളാണ് ഇസ്രയോല്‍ നടത്തി വരുന്നത്.
86ാമത് ഇന്റര്‍പോര്‍ ജനറല്‍ അസംബ്ലിയിലാണ് പാലസ്തീനു ഇന്റര്‍പോള്‍ അംഗത്വം നല്‍കാനുള്ള സുപ്രധാന തീരുമാനം സ്വീകരിച്ചത്. അസംബ്ലിയില്‍ 75 രാജ്യങ്ങള്‍ പാലസ്തീന് അനുകൂലമായി വോട്ടു ചെയ്തു. 24 രാഷ്ട്രങ്ങള്‍ എതിര്‍ത്തപ്പോള്‍ 34 പേര്‍ രഹസ്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
Post Your Comments