ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മഖന്‍ ലാല്‍ ഫോത്തേദാര്‍(85) വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ അന്തരിച്ചു. 1980 മുതല്‍ 84വരെ ഇന്ദിരഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും മൂന്നു വര്‍ഷം രാജീവ് ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
രാഷ്ട്രീയ ചാണക്യന്‍’ എന്നറിയപ്പെട്ടിരുന്ന ഫോത്തേദാര്‍ ജമ്മുകശ്മീര്‍ മന്ത്രിസഭയിലും അംഗമായിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റിയില്‍ സ്ഥിര ക്ഷണിതാവ് കൂടിയായ ഇദ്ദേഹത്തിന്റെ ദി ചിനാര്‍ ലീവ്സ്’ എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഫോത്തേദാറിെന്റ നിര്യാണത്തില്‍ അനുശോചിച്ചു.
Post Your Comments