Latest NewsKeralaNews

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള കേന്ദ്രസർക്കാരിന്റെ മാതൃവന്ദനയോജന പദ്ധതി കേരളത്തിലും

കുറ്റിപ്പുറം: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദനയോജന പദ്ധതി കേരളത്തിലേക്കും. പദ്ധതി നടപ്പാകുന്നതോടെ ഈ വര്‍ഷം ജനുവരി ഒന്നിനോ അതിനുശേഷമോ ഗര്‍ഭം ധരിച്ചവര്‍ക്കോ മുലയൂട്ടുന്ന അമ്മമാർക്കോ 5,000 രൂപയുടെ ധനസഹായം ലഭിക്കും. എന്നാൽ ആദ്യപ്രസവത്തിന് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക.ധനസഹായത്തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വഴി മൂന്നുഗഡുക്കളായാണ് വിതരണം ചെയ്യുന്നത്.

ഗര്‍ഭകാല രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ 1,000 രൂപയുടെ ആദ്യഗഡുവും ഒരു ആന്റി-നാറ്റല്‍ പരിശോധനയെങ്കിലും പൂര്‍ത്തിയാക്കിയാല്‍ ആറുമാസത്തിനുശേഷം രണ്ടാമത്തെ ഗഡുവായ 2,000 രൂപ ലഭിക്കും. ജനനം രജിസ്റ്റര്‍ ചെയ്യുകയും കുട്ടിയ്ക്ക് പ്രതിരോധ കുത്തിവെപ്പുകളെടുക്കുകയും ചെയ്യുമ്പോൾ മൂന്നാമത്തെ ഗഡുവായ 2,000 രൂപ ലഭിക്കും. എ.പി.എല്‍, ബി.പി.എല്‍. വ്യത്യാസമില്ലാതെയാണ് ധനസഹായം ലഭ്യമാകുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന് കീഴിലോ പൊതുമേഖലാ സ്ഥാപനങ്ങളിലേയോ സ്ഥിരം ജീവനക്കാര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button