
തിരുവനന്തപുരം: പോലീസ് സ്റ്റേഷന്‍ പെയിന്റടി വിവാദത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ബെഹ്‌റയ്‌ക്കെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. പോലീസ് സ്റ്റേഷനുകൾക്ക് പെയിന്‍റ്ടിക്കാൻ ഒരു കമ്പനിയുടെ പെയിന്‍റ് വാങ്ങണമെന്ന് നിർദേശിച്ചിറക്കിയ സർക്കുലറിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയാണ് വിജിലൻസ് കോടതി തള്ളിയത്.
ബെഹ്റയ്ക്കെതിരായ പരാതി നിലനില്‍ക്കില്ലെന്നും കേസെടുക്കേണ്ടതില്ലെന്നും വിജിലന്‍സ് അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചു. പോലീസ് സ്റ്റേഷനുകൾക്ക് ഒരു കമ്പനിയുടെ നിറമല്ല നിർദേശിച്ചതെന്നും കളർ കോഡാണ് നിർദേശിച്ചതെന്നും വിജിലൻസ് നിയമോപദേശകൻ കോടതിയെ നേരത്തെ അറിയിച്ചിരുന്നു.
Post Your Comments