കൊച്ചി: കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള പാതയില്‍ സര്‍വീസിന് അനുമതി. മെട്രോറെയില്‍ സുരക്ഷ കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി ലഭിച്ചത്. ഇതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിനാണ്. കേന്ദ്ര നഗര വികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരി മുഖ്യാതിഥിയാകും. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന് മുമ്ബ് കലൂര്‍ സ്റ്റേഡിയത്തിന് മുന്നിലൂടെ മെട്രോ കുതിക്കുമെന്ന കെഎംആര്‍എലിന്റെ വാഗ്ദാനമാണ് നടപ്പാകുന്നത്.
ട്രാക്കുകളുടെ കാര്യക്ഷമത, സിഗ്നലിംഗ് സംവിധാനം, കണ്‍ട്രോള്‍ യൂണിറ്റുകള്‍, സ്റ്റേഷനുകളിലെ സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ചു കഴിഞ്ഞു. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൂരത്തിനിടെ അഞ്ച് സ്റ്റേഷനുകളാണ് ഉള്ളത്. ഇതോടെ കൂടുതല്‍ യാത്രക്കാര്‍ മെട്രോയിലേറുമെന്നാണ് കെഎംആര്‍എലിന്റെ പ്രതീക്ഷ.
Post Your Comments