ന്യൂഡല്‍ഹി: അനേകം ജീവനുകൾ രക്ഷിക്കാനായി രക്തദാനത്തിനു പുതിയ സംവിധാനം ഒരുക്കി ഫേസ്ബുക്ക്. ഇതിനു വേണ്ടിയുള്ള പുതിയ ഫീച്ചര്‍ ഫേസ്ബുക്ക് അവതരിപ്പിക്കുന്നു. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് വിവരം അറിയിച്ചത്. ഇതിലൂടെ ഇനി രക്തദാനം കൂടുതൽ എളുപ്പമാകും. രക്തദാനത്തിനു താത്പര്യമുള്ള സംഘടനകള്‍, ബ്ലഡ് ബാങ്ക്, വ്യക്തികള്‍ എന്നിവരെ പരസ്പരം ബന്ധിപ്പിക്കുകയാണ് പുതിയ ഫീച്ചര്‍ വഴി ഫേസ്ബുക്ക് ചെയുന്നത്. രക്തംആവശ്യമുള്ളവർക്ക് ഈ സംവിധാനം വഴി അറിയാക്കാനുള്ള സംവിധാനമുണ്ട്. രക്തദാനത്തിനു സന്നദ്ധത അറിയിച്ചവരെ നോട്ടിഫിക്കേഷനിലൂടെ വിവരം അറിയിക്കും.
ഫേസ്ബുക്കില്‍ രക്തദാനത്തിനു വേണ്ടി രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഒക്ടോബര്‍ ഒന്ന് മുതല്‍നിലവില്‍ വരും.
Post Your Comments