മുസ്ലിം സമുദായത്തില്‍ പള്ളികൾക്കുള്ള സ്ഥാനം വളരെ വലുതാണ്. ആരാധനാലയമെന്ന നിലയിൽ മാത്രമല്ല, സാംസ്കാരിക കേന്ദ്രവും കൂടിയായാണ് ഇസ്‌ലാം പള്ളിയെ കണക്കാക്കുന്നത്.
സുജൂദ് ചെയ്യുന്ന സ്ഥലം എന്ന അർഥത്തിൽ ‘മസ്ജിദ്’ എന്നാണ് പള്ളിക്ക് അല്ലാഹു നൽകിയ പേര്. നമസ്കാരം നിർവ്വഹിക്കുവാനും അല്ലാഹുവിന്റെ സ്മരണ നിലനിർത്താനും മുസ്‌ലിം സമൂഹത്തിന്റെ പൊതുകാര്യങ്ങൾ കൈകാര്യം ചെയ്യാനുമുള്ള കേന്ദ്രമായി പള്ളികൾ നിലനിന്നു വരുന്നു.
“പള്ളികൾ അല്ലാഹുവിനുള്ളതാകുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവിന്റെ കൂടെ മറ്റാരേയും വിളിച്ചു പ്രാർഥിക്കരുത് “. 72:18 “ആരെങ്കിലും അല്ലാഹുവിനു വേണ്ടി പള്ളി നിർമ്മിച്ചാൽ അല്ലാഹു അവനു വേണ്ടി ഒരു ഭവനം ഒരുക്കിവെക്കും”. (ബുഖാരി, മുസ്‌ലിം)
Post Your Comments