Latest NewsNewsInternational

പാകിസ്ഥാന്‍ ഉരുക്ക് രാഷ്ട്രം : ചൈനയുടെ കണ്ടെത്തല്‍ ഇങ്ങനെ

 

ഇസ്ലമാബാദ്: പാകിസ്ഥാന്‍ ഉരുക്ക് രാഷ്ട്രം തന്നെയെന്ന് ചൈനയുടെ കണ്ടെത്തല്‍. പാകിസ്ഥാന്‍-ചൈനാ ബന്ധത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് പാകിസ്ഥാന്‍ സൈന്യമെന്ന് ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കേണല്‍ വ്യൂ ഷ്യാന്‍.

പാകിസ്ഥാന്‍ എന്ന് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഉരുക്ക് രാഷ്ട്രമെന്ന വാക്കാണ് ഓര്‍മ വരുന്നതെന്നും വ്യൂ ഷ്യാന്‍ പറഞ്ഞു
.
പാകിസ്ഥാനും-ചൈനയും തമ്മില്‍ നടത്തിയ ഷഹീന്‍-6 സംയുക്ത വ്യോമ പരിശീലനത്തിന്റെ സമാപന ചടങ്ങിലാണ് വ്യൂ ഷ്യാന്‍ ഇങ്ങനെ പറഞ്ഞത്.

ചൈനയിലെ കൊര്‍ള എയര്‍ബേസിലാണ് മൂന്നാഴ്ചയോളം നീണ്ട് നിന്ന വ്യോമ പരിശീലനം വ്യാഴാഴ്ച അവസാനിച്ചത്. ഷഹീന്‍-6 എന്നാണ് വ്യോമ പരിശീലനത്തിന് പേര് നല്‍കിയിരിക്കുന്നത്. ആദ്യമായിട്ടാണ് ഇരുരാജ്യങ്ങളും പരസ്പര സൗഹൃദത്തിന്റെ ഭാഗമായി യുദ്ധവിമാനങ്ങള്‍ ഒരുമിച്ച് പറത്തുന്നത്.

പാകിസ്ഥാന്‍ എയര്‍ഫോഴ്‌സിന്റെയും, പീപ്പില്‍ ലിബറേഷന്‍ ആര്‍മിയുടെയും ഉന്നത ഉദ്യോഗസ്ഥരും അവസാന ദിവസത്തെ പരിശീലന പരിപാടിക്ക് സാക്ഷ്യം വഹിക്കാന്‍ ഉണ്ടായിരുന്നു. വ്യോമ പരിശീലനത്തിലൂടെ ഇരു രാജ്യങ്ങളുടെയും വ്യോമസേനയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത്.

shortlink

Post Your Comments


Back to top button