ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തി. വിരമിക്കല്‍ പ്രായം 60ല്‍നിന്ന് 65 ആയായാണ് കേന്ദ്രമന്ത്രി സഭ ഉയര്‍ത്തിയത് . ഡോക്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവു കണക്കിലെടുത്താണ് തീരുമാനം. 1445 ഡോക്ടര്‍മാര്‍ക്ക് പുതിയ തീരുമാനം ഗുണകരമാകും. ആയുഷ് മന്ത്രാലയത്തിനുകീഴിലും റെയില്‍വേയിലും ജോലിചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. എന്നാല്‍, കേന്ദ്ര ആരോഗ്യ സേവന വിഭാഗം ഡോക്ടര്‍മാര്‍ക്ക് ബാധകമല്ല.
കഴിഞ്ഞ ജൂലൈയില്‍ കേന്ദ്ര സേനാവിഭാഗങ്ങളായ സി.ആര്.പി.എഫിലും ബി.എസ്.എഫിലും മെഡിക്കല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആയി ഉയര്‍ത്തിയിരുന്നു. അസം റൈഫിള്‍സിലും 65 ആക്കി. പുതിയ തീരുമാനത്തിലൂടെ പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം കൂടുതല്‍ ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ പറഞ്ഞു.
Post Your Comments