ശ്രീനഗർ: ബിഎസ്എഫ് ജവാനെ ജമ്മു കാഷ്മീരിലെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തിയത് ലഷ്കർ ഇ തോയ്ബ ഭീകരരെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു. മൂന്നോ നാലോ പേരടങ്ങുന്ന സംഘം ജവാനെ കത്തികൊണ്ട് മുറിവേൽപ്പിച്ചശേഷം ജവാനുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നും ലഷ്കർ ഭീകരൻ മുഹമ്മദ് ഭായിയും അദ്ദേഹത്തിന്റെ അനുയായികളുമാണ് അക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ നിതീഷ് കുമാർ പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം ശ്രീനഗറിലെ ബന്ദിപ്പോരയിൽ ഹജിനിൽ അവധിക്ക് വീട്ടിൽ എത്തിയ ബിഎസ്എഫ് കോൺസ്റ്റബിൾ റമീസ് അഹമ്മദ് പാരിയ (31) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ റമീസിന്റെ ബന്ധുക്കളായ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Post Your Comments