മുംബൈ: ഇന്ത്യയുടെ സാമ്പത്തികശക്തിയിൽ വരുന്ന മാറ്റത്തെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്തിറങ്ങി. 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയാകുമെന്നാണ് ആഗോള ഏജന്‍സിയായ മോര്ഗന് സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് . ഡിജിറ്റൈസേഷനാണ് അതിന് ഇന്ത്യയെ സഹായിക്കുമെന്ന് സ്റ്റാന്‍ലി മേധാവി റിധം ദേശായി മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ വിദേശനിക്ഷേപം 10 വര്‍ഷത്തിനുള്ളില്‍ നിലവിലുള്ളതിന്റെ ഇരട്ടിയാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 10 വര്‍ഷത്തിനുള്ളില്‍ ഡിജിറ്റൈസേഷന് ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തില്‍ 50-75 ബേസിസ് പോയിന്റുകള്‍ നല്‍കുമെന്നും ഓഹരിവിപണിയില്‍ ലോകരാജ്യങ്ങളിലെ ആദ്യ അഞ്ചിലൊന്നായി ഇന്ത്യ മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments