ന്യൂഡല്‍ഹി: പോലീസ് സേനയുടെ നവീകരണത്തിനായി 25,060 കോടി ചിലവിടാന്‍ കേന്ദ്രസര്‍ക്കാര്‍. പുതിയ പദ്ധതിയുമായിട്ടാണ് രംഗത്തെത്തിയത്. അടുത്ത മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് രാജ്യത്തെ പോലീസ് സേനയുടെ സമ്പൂര്‍ണ്ണ നവീകരണമാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പില്‍ വരുത്തുന്നതിന് ചെലവാകുന്ന തുകയില്‍ എണ്‍പത് ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിക്കും.
18,636 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്ന് അനുവദിക്കുക. ബാക്കി തുക സംസ്ഥാനങ്ങളുടെ വിഹിതമായിരിക്കും. ആഭ്യന്തര സുരക്ഷ, സ്ത്രീ സുരക്ഷ, ആധുനിക ആയുധങ്ങളുടെ ലഭ്യത, പോലീസ് വയര്ലെന്സിന്റെ നവീകരണം, ഇ-പ്രിസ, പോലീസ് സേനയുടെ ചലനാത്മകത, ചരക്ക് നീക്ക സഹായം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ടാണ് സേനയുടെ നവീകരണം ലക്ഷ്യമിടുന്നത്.
പദ്ധതിക്കായി സമാഹരിക്കുന്ന തുകയില്‍ 10,132 കോടി രൂപ ജമ്മു കാശ്മീര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, തീവ്രവാദ ബാധിത സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ആഭ്യന്തര സുരക്ഷയ്ക്കായാണ് നീക്കി വെച്ചിരിക്കുന്നത്.
Post Your Comments