KeralaLatest NewsNews

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന ക്രമക്കേട് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വാട്ടര്‍ അതോറിട്ടിയുടെ ഓഫീസുകളിലാണ് വിജിലന്‍സ് മിന്നില്‍ പരിശോധന നടത്തിയത്. സംസ്ഥാത്ത് മിക്ക വാട്ടര്‍ അതോറിട്ടിയുടെ ഓഫീസുകളിലും ജീവനക്കാര്‍ 11 മണി കഴിഞ്ഞിട്ടും എത്തിയില്ല. ഇതിനു പുറമെ ഹാജര്‍, മൂവ്‌മെന്റ് ബുക്ക്, സ്‌ക്രാപ്പ് രജിസ്റ്റര്‍, പേഴ്‌സണല്‍ കാഷ് ഡിക്‌ളറേഷന്‍ രജിസ്റ്റര്‍, കാഷ്വല്‍ ലീവ് രജിസ്റ്റര്‍ എന്നിവ കൃത്യമായി സൂക്ഷിക്കാത്തതും വിജിലന്‍സ് കണ്ടെത്തി.

പല ഓഫീസുകളിലും പുതുതായി കണക്ഷന്‍ അനുവദിക്കുന്നതിലും ക്രമക്കേട് ഉണ്ടെന്നു വിജിലന്‍സ് അറിയിച്ചു. ഓവര്‍സീയര്‍, വര്‍ക്ക് സൂപ്രണ്ട് തുടങ്ങിയവര്‍ പലവര്‍ക്ക് സൈറ്റുകളിലും പോകുന്ന പതിവില്ല. മിക്ക ഓഫീസുകളിലും പൊതുജന പരാതി പുസ്തകം സൂക്ഷിക്കുന്നതിലും ഗുരുതമായ വീഴ്ച്ച വരുത്തിയിട്ടുണ്ട്. ക്രമേക്കടുകളെപ്പറ്റി വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഈ പരിശോധനയുടെ റിപ്പോര്‍ട്ട് വിജിലന്‍സ് സര്‍ക്കാരിനു കൈമാറും.

 

shortlink

Post Your Comments


Back to top button