Latest NewsKeralaNews

സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതില്‍ പാര്‍ട്ടിക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതില്‍ പാര്‍ട്ടിക്ക് യാതൊരുവിധ പിഴവും പറ്റിയിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. മാധ്യമ വാര്‍ത്തകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും യുവാക്കളെ ലീഗ് അതത് ഘട്ടത്തില്‍ പരിഗണിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച വേങ്ങരക്കാര്യം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രത്തില്‍ കണ്ടപ്പോഴാണ് ലീഗ് വിമത സ്ഥാനാര്‍ത്ഥിയെക്കുറിച്ച് വേങ്ങരക്കാര്‍ അറിയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബിഡിജെഎസ് വന്നാല്‍ പാര്‍ട്ടി മാത്രം എതിര്‍ക്കില്ല. ബിജെപിയുടെ ജന പിന്തുണ ദേശീയ തലത്തില്‍ കുറയുകയാണ്. ബിജെപി വിരുദ്ധ വികാരമുണ്ടാക്കുന്നതില്‍ ലീഗിനും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍ നില നില്‍ക്കാന്‍ അധികം മെയ് വഴക്കം ആവശ്യമില്ലെന്നും ആയതിനാല്‍ ഇത് കേന്ദ്രത്തില്‍ വേണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button