KeralaLatest NewsNews

തീവണ്ടികള്‍ റദ്ദാക്കി

തിരുവനന്തപുരം: കായംകുളം-കൊല്ലം പാതയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചില തീവണ്ടികള്‍ ഭാഗികമായി റദ്ദാക്കി. എറണാകുളം-കൊല്ലം പാസഞ്ചര്‍, കൊല്ലം-കോട്ടയം പാസഞ്ചര്‍, എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി) എന്നീ തീവണ്ടികളാണ് വ്യാഴാഴ്ച മുതല്‍ നവംബര്‍ 18 വരെ ഭാഗികമായി റദ്ദാക്കിയിരിക്കുന്നത്.

പാലക്കാട്-പുനലൂര്‍ പാലരുവി എക്സ്​പ്രസ് 35 മിനിട്ടും തിരുവനന്തപുരം-മംഗളൂരു എക്സ്​പ്രസ് 40 മിനിട്ടും വഴിമധ്യേ നിര്‍ത്തിയിടും. ഒക്ടോബര്‍ ഒന്ന്, 8, 15, 22 തീയതികളില്‍ തിരുവനന്തപുരം-ചെന്നൈ എക്സ്​പ്രസ് 30 മിനിട്ട് വഴിമധ്യേ നിര്‍ത്തിയിടും. അതേസമയം എല്ലാ ബുധനാഴ്ചകളിലും മഹാനവമി ദിവസവും റദ്ദാക്കല്‍ നടപടി ബാധകമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button