ന്യൂഡൽഹി : ചികിത്സയ്ക്കായി അപേക്ഷിച്ച ഏഴു വയസ്സുകാരി പാക്കിസ്ഥാൻ പെൺകുട്ടിയുടെ വിസയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അനുമതി നല്‍കി. ഹൃദ്രോഗിയായ പെണ്‍കുട്ടിക്ക് ഇന്ത്യയില്‍ ശസ്ത്രക്രിയ നടത്തുന്നതിന് ആഗസ്റ്റില്‍ വിസയ്ക്ക് അപേക്ഷ നല്‍കിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയായ ദിന ഷോഎയ്ബ് സുഷമ സ്വരാജിന് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തതോടെയാണ് കേന്ദ്രമന്ത്രി ഇടപെടുന്നത്. മകള്‍ക്ക് ഇന്ത്യയില്‍ ശസ്ത്രക്രിയ നടത്തുന്നതിനുള്ള വിസ അനുവദിക്കുന്നതായും പെണ്‍കുട്ടിയുടെ ആരോഗ്യത്തിനായി ഞങ്ങളും പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും സുഷമ സ്വരാജ് മറുപടിയായി ട്വീറ്റ് ചെയ്തു.
നോയ്ഡ ആശുപത്രിയിലാണ് പെണ്‍കുട്ടിയുടെ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള അപേക്ഷ പരിഗണിച്ച് ഇതിനുമുമ്പും സുഷമ സ്വരാജ് അടിയന്തിര വിഷയങ്ങളില്‍ ഇടപെടുകയും, വിസ അനുവദിക്കുകയും ചെയ്തിരുന്നു. അര്‍ബുദ ബാധിതയായ പാക്കിസ്ഥാനി സ്വദേശിനിക്ക് ചികിത്സയ്ക്കായി വിസ അനുവദിച്ചിരുന്നു.
Post Your Comments