ദേശീയഗാനം ആലപിക്കുമ്പോള്‍ കായിക താരങ്ങള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനുള്ള നിയമം ഇനി മുതല്‍ കര്‍ശനമാക്കുമെന്നും യുഎസ് പ്രസിഡന്റ് ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം ദേശീയ ഗാനം ആലപിക്കാന്‍ വിസമ്മതിച്ച നാഷണല്‍ ഫുട്‌ബോള്‍ ലീഗിലെ കായിക താരങ്ങളെ ട്രംപ് ശകാരിച്ചിരുന്നു. ഈ പശ്ചത്താലത്തിലാണ് നിയമം കര്‍ശനമാക്കാനുള്ള നടപടിയുമായി ട്രംപ് രംഗത്തു വരുന്നത്.
നാഷണല്‍ ഫുട്‌ബോള്‍ ലീഗിന് സ്വന്തമായ നിയമാവലിയുണ്ട്. ഇതിനുസരിച്ച് പ്രവൃത്തിക്കാന്‍ സാധിക്കാത്തവര്‍ക്ക് എതിരെ നടപടി വേണമെന്നു ട്രംപ് പറഞ്ഞു. യുഎസിലെ വംശീയ വിവേചനത്തിലും പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് കായിക താരങ്ങള്‍ ദേശീയ ഗാനം ആലപിക്കുന്നതില്‍ വിട്ടുനിന്നത്. കോപ്പര്‍നിക്കാണ് ഇത്തരം പ്രതിഷേധം ആരംഭിച്ചത്.
Post Your Comments