Latest NewsKeralaNews

ഷാര്‍ജയില്‍ തടവില്‍ക്കഴിയുന്ന 149 ഇന്ത്യക്കാര്‍ക്ക് മോചനം

തിരുവനന്തപുരം: ഷാര്‍ജയില്‍ തടവില്‍ക്കഴിയുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങളിലൊഴികെ സാമ്പത്തിക കുറ്റകൃത്യങ്ങളിലും നിസ്സാര കേസുകളിലും ഉള്‍പ്പെട്ട 149 ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരിയും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കേരളം സന്ദര്‍ശിക്കുന്ന ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഷാര്‍ജയില്‍ത്തന്നെ ഇവര്‍ക്ക് ജോലിനല്‍കും.

മൂന്നുവര്‍ഷത്തിലേറെയായി ജയിലില്‍ക്കഴിയുന്ന മലയാളികളെ മോചിപ്പിക്കാനാണ് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചതെങ്കിലും എല്ലാവരെയും മോചിപ്പിക്കാന്‍ ശൈഖ് സുല്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. രാവിലെ ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ആവശ്യം മുന്നോട്ടുവെച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങളിലും നിസ്സാര കേസുകളിലും ഉള്‍പ്പെട്ടവരെയാണ് മോചിപ്പിക്കുക.

35.58 കോടി ഇന്ത്യന്‍ രൂപയുടെ സാമ്പത്തിക ക്രമക്കേടുകളില്‍പ്പെട്ടവരെ നിരുപാധികം മോചിപ്പിക്കാനാണ് തീരുമാനം. ഇവരെ നാട്ടിലേക്ക് തിരിച്ചയയ്ക്കില്ല. കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ശൈഖ് സുല്‍ത്താന്‍ തന്നെ ഈ തീരുമാനം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടല്‍ കാരണം മലയാളികള്‍ക്കാണ് കൂടുതല്‍ ഗുണമുണ്ടാകുന്നത്. മോചിപ്പിക്കപ്പെടുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button