
വെടിക്കെട്ട് വീരന്‍ വിരേന്ദര്‍ സെവാഗിന് 1.14 കോടി രൂപ വിലമതിക്കുന്ന സമ്മാനം നല്‍കി ഇതിഹാസ താരം. ബിഎംഡബ്ല്യു 7 സീരിസ് കാറാണ് സെവാഗിനു സമ്മാനമായി ലഭിച്ചത്. ഈ സമ്മാനം നല്‍കിയത് സാക്ഷാല്‍ സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറാണ്. വിവരം സെവാഗ് തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. ബിഎംഡബ്ല്യു കാറിനരികില്‍ നില്‍ക്കുന്ന ചിത്രവും സെവാഗ് ഇതിനു ഒപ്പം പങ്കുവച്ചു.
സച്ചിനും സെവാഗും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. ടീം ഇന്ത്യയുടെ ഓപ്പണിങ് ജോഡികളായിരുന്ന ഇവരുടെ സൗഹൃദത്തിന്റെ പുതിയ അടയാളമാണ് സച്ചിനു നല്‍കിയ സമ്മാനം.
Post Your Comments