Latest NewsNewsGulf

സൗദിയില്‍ വീട്ടുഡ്രൈവറായി ജോലി ചെയ്യുന്ന മലയാളികള്‍ ആശങ്കയില്‍

ജിദ്ദ: സൗദി അറേബ്യയില്‍ പുതിയ നിയമം വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മലയാളികള്‍. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ് വന്നതോടെ വീട്ടുഡ്രൈവറായി ജോലി ചെയ്യുന്ന മലയാളികളാണ് കഷ്ടത്തിലായത്.

ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് പറയുന്നത്. ഈ മേഖലയില്‍ മലയാളികളുടെ എണ്ണം കൂടുതലാണ്. ഗാര്‍ഹിക തൊഴില്‍ മേഖലയായതിനാല്‍ ഇന്‍ഷുറന്‍സ്, ലെവി തുടങ്ങിയവയില്‍നിന്ന് സര്‍ക്കാറിന്റെ ഇളവ് അനുഭവിക്കുന്നവരാണ് ഹൗസ് ഡ്രൈവര്‍മാര്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇവര്‍ക്ക് സൗജന്യചികിത്സയുമുണ്ട്.

ശമ്പളത്തിനുപുറമെ കുടുംബങ്ങളില്‍നിന്ന് കിട്ടുന്ന സഹായങ്ങളും മറ്റും ഈ മേഖലയിലേക്ക് ഇപ്പോഴും പ്രവാസികളെ ആകര്‍ഷിക്കുന്നുണ്ട്. സര്‍ക്കാരിന്റെ പുതിയ തീരുമാനം പല പ്രതിസന്ധികളും പ്രവാസികള്‍ക്ക് ഉണ്ടാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button