KeralaLatest NewsNews

തപാല്‍ പെയ്മെന്റ് ബാങ്ക് ആദ്യഘട്ടത്തില്‍ ഏഴുജില്ലകളില്‍

പാലക്കാട്: തപാല്‍ വകുപ്പിന് കീഴിലുള്ള തപാല്‍ പെയ്മെന്റ് ബാങ്കിന് നവംബറില്‍ തുടക്കമാകും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. രണ്ടാംഘട്ടത്തില്‍ പത്തനംതിട്ട, കണ്ണൂര്‍, ഇടുക്കി, ആലപ്പുഴ, കൊല്ലം, കാസര്‍കോട്, വയനാട്, ലക്ഷദ്വീപ്, മാഹി ഉള്‍പ്പെടെ 16 ഇടങ്ങളില്‍ തപാല്‍ പെയ്മെന്റ് ബാങ്ക് ആരംഭിക്കും.

ബാങ്ക് എ.ടി.എം. കാര്‍ഡുകളുപയോഗിച്ച്‌ ചെയ്യാന്‍ സാധിക്കുന്ന എല്ലാ സേവനങ്ങളും നല്‍കുന്ന റുപേ കാര്‍ഡുകളും ഇത്തരം ബാങ്കുകളില്‍ ലഭിക്കും. നെറ്റ് ബാങ്കിങ് സൗകര്യങ്ങളും അധികംവൈകാതെ ഏര്‍പ്പെടുത്തും. വായ്പ ഒഴികെയുള്ള എല്ലാ സേവനങ്ങളും തപാല്‍ പെയ്മെന്റ് ബാങ്കിലും ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button