ന്യൂയോര്‍ക്ക്: രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ഫേസ്ബുക്കും ഗൂഗിളും. അമേരിക്കന്‍ സര്‍ക്കാരിന്റെ സമര്‍ദമാണ് നീക്കത്തിനു പിന്നില്‍. കഴിഞ്ഞ യുഎസ് തിരെഞ്ഞടുപ്പില്‍ റഷ്യയില്‍ നിന്നുള്ള പരസ്യങ്ങള്‍ സ്വാധീനം ചെലുത്തിയെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം നിര്‍ദേശം യുഎസ് സര്‍ക്കാര്‍ മുന്നോട്ട് വച്ചത്.
നിയന്ത്രണം വരുന്നതോടെ രാഷ്ട്രീയ പരസ്യങ്ങളില്‍ കൂടുതല്‍ സൂക്ഷ്മപരിശോധനയും സ്വയം നിയന്ത്രണങ്ങളും ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് സംബന്ധിച്ച സുപ്രധാന നടപടികള്‍ ഉണ്ടാകുമെന്നു ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബെര്‍ഗ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
Post Your Comments