പാലക്കാട് : കായിക താരം പി.യു.ചിത്രയെ അഭിനന്ദിക്കാൻ മോഹൻലാൽ ചിത്രയുടെ പാലക്കാട്ടെ വീട്ടിൽ എത്തി.ലോക മീറ്ററിൽ പങ്കെടുക്കാനുള്ള അവസരം പി.ടി ഉഷയും സംഘവും നഷ്ടപ്പെടുത്തിയത്തിനു പിന്നാലെയാണ് സ്വർണ്ണ മെഡൽ ചിത്ര സ്വന്തമാക്കിയത്.ഓടിയന്‍റെ ചിത്രീകരണത്തിനായി പാലക്കാട് മുണ്ടൂരിൽ എത്തിയപ്പോഴാണ് മോഹൻലാൽ ചിത്രയെ അഭിനന്ദിച്ചതും ഉപഹാരം സമർപ്പിച്ചതും.
ഏഷ്യൻ ഇൻഡോർ ആൻഡ് മാർഷ്യൽ ആർട്സ് ഗെയിംസിലായിരുന്നു ചിത്ര സ്വർണ്ണം കരസ്ഥമാക്കിയത്.മധുര പ്രതികാരമായി കണക്കാക്കാം ചിത്രയ്ക്ക് ലഭിച്ച ഈ അംഗീകാരം.ലണ്ടനിൽ നടന്ന ലോക മീറ്റർ മത്സരത്തിൽ നിന്ന് പിടി ഉഷയും ഷൈനി വിത്സനും അടക്കമുള്ള സെലക്ഷൻ കമ്മറ്റി ചിത്രയെ മനപ്പൂർവം ഒഴിവാക്കുകയായിരുന്നു.
ചിത്രയ്ക്ക് വേണ്ടി കേരള സർക്കാരും എല്ലാ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും ഒരുമിച്ചു നിന്നു പൊരുതി. കേസ് ഹൈക്കോടതി വരെ എത്തിയെങ്കിലും അപ്പോഴേക്കും മത്സരിക്കാനുള്ള സമയം ചിത്രക്ക് നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു.കഴിവ് തെളിയിച്ച ഒരു കായിക താരത്തിന്‍റെയും രാജ്യത്തിന്‍റെയും നേട്ടങ്ങളാണ് സെലക്ഷൻ കമ്മറ്റിയുടെ കേവലം അസൂയക്ക് മുമ്പിൽ പൊലിഞ്ഞത്.
തന്നെ അവഗണിച്ചവർക്കുള്ള ചിത്രയുടെ ചുട്ട മറുപടിയാണ് ഈ സ്വർണ്ണ മെഡൽ . ചങ്കൂറ്റത്തിനും ആത്മ സമർപ്പണത്തിനും ഉള്ള അംഗീകാരമാണ് മലയാളത്തിന്‍റെ പ്രിയ താരം മോഹൻലാൽ ചിത്രയ്ക്ക് സമർപ്പിച്ചത്.
Post Your Comments