ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിരലടയാളം നാമനിര്‍ദേശ പത്രികയില്‍ പതിച്ചതിനെതിരായ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി. ജയലളിത ചികിത്സയില്‍ കഴിയുന്ന വേളയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് വിവാദമായ സംഭവം നടന്നത്. ഈ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥിയായി മത്സരിച്ചവരുടെ നാമനിര്‍ദേശ പത്രികയിലാണ് ജയലളിതയുടെ വിരലടയാളം പതിച്ചത്. ഈ തിരെഞ്ഞടുപ്പില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഒപ്പിന് പകരമാണ് ജയലളിതയുടെ വിരലടയാളം പതിച്ചത്.
ഉപതിരെഞ്ഞടുപ്പ് നടക്കുന്ന സമയത്ത് ജയലളിത അബോധാവസ്ഥയിലാണെന്ന് സംശയിക്കുന്നുണ്ട്. അതു കൊണ്ട് ഈ വിരലടയാളം വ്യാജമാകാനാണ് സാധ്യതയെന്നു ആരോപിച്ചു ഡി.എം.കെ സ്ഥാനാര്‍ഥി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. അടുത്തമാസം ആറിന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ കമ്മീഷനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജയലളിതയുടെ ചികിത്സാ കാലയളവില്‍ നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും വിരലടയാളം പതിച്ചാണ് അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ഇതിന്റെ സാധുത കമ്മീഷനു കോടതിയില്‍ ബോധ്യപ്പെടുത്താന്‍ സാധിക്കാത്ത പക്ഷം ഇവര്‍ അയോഗ്യരായി മാറും
Post Your Comments