Latest NewsNewsGulf

വര്‍ക്ക്‌ഷോപ്പിന്റെ മറവില്‍ അനധികൃത മസാജ് സെന്റര്‍ : പാര്‍ലറില്‍ മസാജിനു പുറമെ ശരീര ഭാഗങ്ങളിലെ അനാവശ്യമുടി നീക്കം ചെയ്യലും

 

ദുബായ് : വര്‍ക്ക്‌ഷോപ്പിന്റെ മറവില്‍ അനധികൃത മസാജ് സെന്റര്‍. പാര്‍ലറില്‍ മസാജിനു പുറമെ ശരീരത്തിലെ അനാവശ്യ രോമങ്ങളും മുടിയും നീക്കം ചെയ്യലും നടത്തിയിരുന്നു. ദുബായിലാണ് അനധികൃത മസാജ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. മസാജ്-സ്പാ സെന്റര്‍ സാമ്പത്തിക മന്ത്രാലയം അടപ്പിച്ചു.

സ്ഥാപനത്തിന്റെ ഒന്നാം നിലയിലാണ് അനധികൃത മസാജ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. റാസല്‍ഖൂറിലെ ഒരുവാഹന ഗ്യാരേജിലെ ഈ മസാജ് സെന്റര്‍ അത്യാധുനിക സൗകര്യങ്ങള്‍ ഉള്ളതായിരുന്നു. അധികൃതരുടെ പരിശോധനയില്‍ പെട്ടെന്ന് കണ്ടെത്താന്‍ കഴിയുന്ന വിധം ആയിരുന്നില്ല പെര്‍മിറ്റില്ലാത്ത മസാജ് സെന്ററിന്റെ നിര്‍മാണം. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ആയിരത്തിലധികം ബിസിനസ് കാര്‍ഡുകള്‍ പിടിച്ചെടുത്തു. മസാജ് സെന്റര്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ ഈ പരസ്യക്കാര്‍ഡുകള്‍ വിതരണത്തിനു തയാറാക്കി വച്ചതായിരുന്നു.

എമിറേറ്റിലെ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും മെച്ചപ്പെട്ട സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ പ്രാപ്തമാക്കുന്നതിനുമാണ് വിപണികളില്‍ പരിശോധനകള്‍ നടത്തുന്നതെന്ന് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയ മന്ത്രാലയ ഉപഭോക്തൃ വിഭാഗത്തിലെ ഹസന്‍ ബൂ നഫൂര്‍ പറഞ്ഞു. മന്ത്രാലയ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമെന്ന് ഉറപ്പാക്കാന്‍ നടത്തിയ പരിശോധയിലാണ് അനധികൃത മസാജ് സെന്റര്‍ കണ്ടെത്തിയത്.

മസാജിനു പുറമേ ശരീര ഭാഗങ്ങളിലെ മുടി നീക്കം ചെയ്യാനുള്ള ലേസര്‍ ചികിത്സയും സെന്ററില്‍ ഉണ്ടായിരുന്നു. ഇതിനുള്ള ജീവനക്കാരും ആധുനിക ഉപകരണങ്ങളും ഒരുക്കിയാണ് അനധികൃത സ്ഥാപനം ആളുകളെ സ്വീകരിച്ചിരുന്നത്. താഴെ നിലയില്‍ വാഹനങ്ങള്‍ കേടുപാടുകള്‍ തീര്‍ക്കുകയും മുകള്‍നില സൗകര്യപ്പെടുത്തി മസാജ് സെന്ററിനു നല്‍കുകയുമാണ് ചെയ്തത്. പുറത്തു നിന്നും മസാജ് സെന്ററിന്റെ യാതൊരു സൂചനയും ലഭിക്കുകയില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button