ബെംഗളൂരു: ഇരുമ്പ് വടി പഴുപ്പിച്ച് ഭാര്യയുടെ സ്വകാര്യഭാഗങ്ങള്‍ പൊള്ളിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഇന്റീരിയല്‍ ഡെക്കറേഷന് ജീവനക്കാരനായ ദിലീപ് കുമാറിനെയാണ്(28) അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുണ്ട് ഇവര്‍ക്ക്. ആറ് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനിടയിലാണ് അക്രമം.
ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ദിലീപ് കുമാര്‍ ഭാര്യയോട് സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടു. അവ നല്കാന് ഭാര്യ വിസമ്മതിച്ചതോടെ ദിലീപ് മര്‍ദ്ദനമാരംഭിച്ചു. ഇതിനിടയില്‍ ഭാര്യ ബന്ധം വേര്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ ദിലീപ് അടുക്കളയില്‍ കയറി പഴുപ്പിച്ച ഇരുമ്പ് വടിയുമായെത്തി. ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ പൊള്ളിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ ഡോ ബി ആര് അംബേദ്ക്കര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
Post Your Comments