കൊച്ചി: മുൻ വ്യവസായമന്ത്രി ഇപി ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമന കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. നിലനിൽക്കാത്ത ഇത്തരത്തിലുള്ള കേസ് എന്തിന് രജിസ്റ്റർ ചെയ്‌തെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്ന് അന്വേഷണം നടത്തിയ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. ഇതുപരിഗണിക്കുമ്പോഴാണ് ഹൈക്കോടതി, സര്‍ക്കാരിനെ വിമര്‍ശിച്ചത്.
പിണറായി വിജയന്‍ മന്ത്രിസഭയില്‍ ആദ്യം വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇപി ജയരാജന്‍ ബന്ധുവും കണ്ണൂര്‍ എംപിയായ പികെ ശ്രീമതിയുടെ മകനുമായ സുധീരന്‍ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇയുടെ എംഡിയായി നിയമിച്ച് ഉത്തരവിറക്കിയതാണ് വിവാദമായത്.
സംഭവത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജയരാജന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് അന്വേഷം നടത്തിയ വിജിലന്‍സ് കേസില്‍ ജയരാജനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന് അറിയിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് നല്‍കിയത്. നിയമനത്തിലൂടെ ജയരാജൻ സാമ്പത്തികനേട്ടമോ, അധികാര ദുർവിനിമയമോ ചെയ്തിട്ടില്ലെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
തുടർന്നാണ് ഹൈക്കോടതി സർക്കാരിനോട് കേസ് എന്തിന് രജിസ്റ്റർ ചെയ്തതെന്ന് ചോദിച്ചത് . ഇതോടെ ജയരാജന് മന്ത്രിസഭയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയാണ് ലഭിച്ചിരിക്കുന്നത്.
Post Your Comments