Latest NewsIndiaNewsCrime

അമ്മായി അമ്മയുടെ മരണം ; മരുമകളുടെ ക്രൂരത ആരെയും ഞെട്ടിപ്പിക്കുന്നത്

ന്യൂഡല്‍ഹി : വികലാംഗയായ സ്ത്രീയെ മരുമകള്‍ വിറകു കൊണ്ട് തലക്കടിച്ചു കൊന്നു. ദില്ലിയിലെ മണ്ടാവലിയിൽ ചൊവ്വാഴ്ചയാണ്. കൊലപാതകം നടക്കുന്നത്. കൊലപാതകം അപകടമായി ചിത്രീകരിക്കാൻ മൃതദേഹം കത്തിക്കാൻ ശ്രമിച്ചെങ്കിലും കാലുകൾക്ക് മാത്രമാണ് പൊള്ളലേറ്റത്.

മണ്ടാവലിയിലെ ഇരു നിലകളുള്ള ഫ്ലാറ്റിൽ താഴത്തെ നിലയില്‍ മരിച്ച സ്വര്‍ണ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മുകളിലത്തെ നിലയിലാണ് മകന്‍ സുമിതും മരുമകള്‍ കാഞ്ചനും താമസിച്ചിരുന്നത്. സ്ഥിരമായി അമ്മായി അമ്മയും മരുകളും തമ്മിലുള്ള വഴക്ക് ഉണ്ടായിരുന്നു. ഇതുപോലെ കഴിഞ്ഞ ദിവസമുണ്ടായ വാഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

ഹോട്ടല്‍ തൊഴിലാളിയായ സുമിത് സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അമ്മയുടെ കാലു മാത്രം കത്തിയ മൃതദേഹം കണ്ടത്. തുടര്‍ന്ന് ഭാര്യയോട് അന്വേഷിച്ചപ്പോള്‍ മറുപടിയിൽ സംശയം തോന്നിയ സുമിത് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കാഞ്ചന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button