കൊച്ചി: ഓണ്‍ലൈനിലൂടെ ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റെടുക്കാന്‍ കഴിയാത്തവര്‍ നിരാശരാകേണ്ട. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. രാവിലെ 10 മണിക്ക് തുടങ്ങുന്ന വിതരണം സ്റ്റേഡിയത്തില്‍ സജ്ജീകരിച്ച കൗണ്ടറിലൂടെ 25 ശതമാനം കിഴിവിലാണ് വില്‍ക്കുന്നത്. ഏറ്റവും കുറഞ്ഞ ടിക്കറ്റിന്‍റെ വില 60 രൂപയാണ്.
സ്റ്റേഡിയത്തില്‍ എട്ട് ടിക്കറ്റ് കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഏഴിലെ മത്സരത്തിന് ഒഴികെയുള്ള ടിക്കറ്റുകളാണ് സ്റ്റേഡിയത്തില്‍ നിന്ന് ലഭിക്കുക.
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീല്‍-സ്പെയിന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഒരു മാസം മുമ്ബേ വിറ്റ് പോയിരുന്നു. ക്വാര്‍ട്ടര്‍, പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളടക്കം ആറ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകളാണ് ഇനി അവശേഷിക്കുന്നത്.150 രൂപയ്ക്ക് കാറ്റഗറി മൂന്നിലെയും 300 രൂപയ്ക്ക് കാറ്റഗറി രണ്ടിലെയും ടിക്കറ്റുകള്‍ ലഭിക്കും.
മൂന്നാംപാദ വില്‍പ്പനയില്‍ പ്രതീക്ഷിച്ച പോലെ ടിക്കറ്റുകള്‍ വിറ്റുപോയിരുന്നില്ല. പിന്നീട് ഇതാണ് ബോക്സ് ഓഫീസ് ടിക്കറ്റ് വില്‍പ്പനയിലേക്ക് നയിച്ചത്.മത്സരമുള്ള ദിവസങ്ങളില്‍ വില്‍പ്പന നഗരത്തിലെ മറ്റൊരിടത്തേക്ക് മാറ്റും. അന്ന് കൊച്ചി പനമ്ബള്ളി നഗറിലെ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാഞ്ചില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും.
Post Your Comments