ഷാര്‍ജ : ഷാര്‍ജയിലെ അല്‍ ദയിദ് പ്രവിശ്യയില്‍ നിന്ന് കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പ്പന്നങ്ങളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും പിടിച്ചെടുത്തു. സംഭവത്തില്‍ ഏഷ്യന്‍ വംശജര്‍ അറസ്റ്റിലായി.
അല്‍ ദയിദ് പ്രവിശ്യയിലെ വെയര്‍ഹൗസില്‍ കാലാവധി കഴിഞ്ഞ ഉത്പ്പന്നങ്ങളില്‍ ലേബലുകള്‍ മാറ്റി ഒട്ടിക്കുന്നതിനിടെയാണ് സംഘം ഷാര്‍ജ പൊലീസിന്റെ അറസ്റ്റിലായത്. പിടിച്ചെടുത്ത വസ്തുക്കള്‍ 14 ടണ്ണോളം വരും. ഇത് പിന്നീട് ഷാര്‍ജ മുനിസിപാലിറ്റി അധികൃതരുടെ നേതൃത്വത്തില്‍ നശിപ്പിച്ചു.
പൊലീസിന്റെ പിടിയിലായവര്‍ വിസ കാലാവധി കഴിഞ്ഞ് ഒളിവില്‍ താമസിക്കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷ്യോത്പ്പന്നങ്ങളിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും കാലാവധി കഴിഞ്ഞ തിയതിയും വര്‍ഷവും മാറ്റി പുതിയ ലേബലുകള്‍ ഒട്ടിച്ച് മറ്റു എമിറേറ്റുകളില്‍ വില്‍പ്പന നടത്താന്‍ സംഘം പദ്ധതി തയ്യാറാക്കിയിരുന്നതായും പൊലീസ് അറിയിച്ചു
Post Your Comments