ലോകത്തെ ചില രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന വിചിത്രമായ നിയമങ്ങള്‍ നമുക്ക് അത്ഭുതം ഉളവാക്കുന്നവയാണ്. അത്തരം ചില കാര്യങ്ങള്‍ നമുക്കിന്നു പരിചയപ്പെടാം.
ഫ്ലെഷ് ഉപയോഗം; സ്വിറ്റ്സര്‍ലാന്‍ഡില്‍ രാത്രി പത്തുമണിക്ക് ശേഷം ടൊയിലറ്റ് ഫ്ലെഷ് ഉപയോഗിക്കാന്‍ പാടില്ല. ശബ്ദമലിനീകരണം തടയുക എന്ന നിയമത്തിന്റെ കര്‍ശനമായ വകുപ്പുകളിലൊന്നായ ഇത് ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാണ്.
ചിരിച്ചില്ലെങ്കില്‍ പിഴ; ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ നിങ്ങള്‍ പുഞ്ചിരിക്കാതെ നടന്നാല്‍ പിടലിക്ക് പോലീസിന്റെ പിടിവീഴും എന്നത് കൂടാതെ വന്‍ തുക പിഴയായി ഒടുക്കുകയും പുഞ്ചിരിക്കാതിരുന്നതിന്റെ വിശ്വാസയോഗ്യമായ മറുപടി നല്‍കുകയും വേണം. ഇല്ലെങ്കില്‍ പിഴസംഖ്യ പിന്നെയും കൂടും. ആശുപത്രികളിലും, മരണാന്തര ചടങ്ങുകളിലും ഇത് ബാധകമല്ല.
പുകവലി; സിംഗപ്പൂരില്‍ പൊതു സ്ഥലങ്ങളില്‍ പുകവലിക്കാന്‍ സാധിക്കില്ല. നിയമം ലംഘിക്കുന്നവര്‍ പിഴ അടയ്ക്കേണ്ടി വരും.
തായ് ബഹ്റ്റ്; തായ് കറന്‍സിയിലൂടെ നടക്കുന്നത് അറസ്റ്റിനു വരെ കാരണമാവും. മാത്രമല്ല, ഷര്‍ട്ട് ധരിക്കാതെ വണ്ടി ഓടിക്കാനും ഇവിടെ അനുവാദമില്ല.
പ്രാവിന് ഭക്ഷണം; രോഗബാധയും വസ്തുക്കളുമായി ബന്ധപ്പെട്ട കേടുപാടുകൾ റിപ്പോർട്ടും ഭീതി പരത്തുന്ന അസുഖവും മൂലം പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്നവരെ പൊലീസ് അറസ്റ്റുചെയ്യും.
കടല്‍ ഉപയോഗം; കടലില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് പോര്‍ച്ചുഗലില്‍ തെറ്റാണ്. ഇത് ചെയ്യുന്നത് എത്ര ബുദ്ധിമുട്ടാണ് എന്ന കാര്യം നമുക്കറിയാം. ഇത് കടലിൽ ചെയ്യുന്നത് ഇവിടെ അനധികൃതമാണ്. നിയമം ലംഘിച്ചാല്‍ അധികാരികളോട് ഉത്തരം പറയേണ്ടിവരും.
ഹീല്‍ ചെരുപ്പ്; സ്മാരകങ്ങളില്‍ കയറുന്ന സമയത്ത് ഗ്രീസില്‍ ഹീല്‍ ചെരുപ്പ് ധരിക്കാന്‍ പാടില്ല. അതിനി വലിയ മോഡല്‍സ് ആണെങ്കിലും ശരി. സ്മാരകങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമെന്നു പറഞ്ഞാണ് ഈ നിയമം.
ഇന്‍ഹേയ്ലര്‍; വിദേശരാജ്യങ്ങളിൽ നിന്ന് ഈ രാജ്യത്തിലേക്ക് നിങ്ങൾ കൊണ്ടുവരുന്ന ഓവർ-ദി-കൌണ്ടർ ഇൻഹാളർ ജപ്പാനിലെ നിയന്ത്രിത സമ്പുഷ്ടമായ സങ്കീർണ്ണമായ സ്യൂഡോപ്ഫെഡ്രിൻ ഉൾക്കൊള്ളുന്നു. ആയതിനാല്‍ ഇത് ഉപയോഗിച്ചു കഴിഞ്ഞാല്‍ പെട്ടെന്ന് തന്നെ ആരോഗ്യ പ്രശ്നം ഉണ്ടാവും.
Post Your Comments