വൈറ്റില: യാത്രയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ബസുകള്‍ക്ക് നേരെ ഗോലിയേറ്. ഒരു വര്‍ഷത്തിനിടെ ഉടഞ്ഞത് നൂറിലേറെ സ്വകാര്യ ബസുകളുടെ ചില്ലുകള്‍. തോപ്പുംപടി, കളമശ്ശേരി, തൃക്കാക്കര, തേവര, നോര്‍ത്ത്, സെന്‍ട്രല്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലാണ് പരാതി ലഭിച്ചത്. ഈയടുത്ത് മുപ്പത് ബസുകളുടെ ചില്ലുടച്ചതിനെതിരേ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ തൃക്കാക്കര അസി. കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അന്‍പതിലേറെ പരാതികള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞു. യാത്രയ്ക്കിടെയുണ്ടാകുന്ന ഇത്തരം ആക്രമണം സഞ്ചാരികളെ ഭീതിയിലാക്കുന്നു. പോലീസിന്റെ ഭാഗത്തു നിന്ന് ക്രിയാത്മക ഇടപെടലില്ലാത്തതാണ് അക്രമം വര്‍ധിക്കാന്‍ കാരണമെന്നാണ് ബസ്സുടമകള്‍ പറയുന്നത്.
Post Your Comments