ന്യൂ ഡൽഹി ; അപകടത്തിൽ പരിക്കേറ്റ അമേരിക്കൻ വനിതയെ രക്ഷപ്പെടുത്തി. ട്രക്കിംഗിനിടെ പരിക്കേറ്റ് ലഡാക്കിലെ ഷിംഗ്ചാൻ മേഖലയിൽ മൂന്നാഴ്ചയിലേറെ അവ ശയായി കഴിയുകയായിരുന്ന മാർഗരറ്റ് അലൻ സ്റ്റോൺ എന്ന യുവതിയേയാണ് വ്യോമസേനാ അധികൃതർ രക്ഷപ്പെടുത്തിയത്.
ചൊവ്വാഴ്ച അമേരിക്കൻ ഭരണകൂടം ഇവരെകുറിച്ചുള്ള വിവരം വ്യോമസേനയ്ക്ക് നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് അവശയായ നിലയിൽ മാർഗരറ്റിനെ കണ്ടെത്തിയത്. രണ്ട് ഹെലികോപ്റ്ററുകളും മാർഗരറ്റിനായി തെരച്ചിൽ നടത്താനെത്തിയിരുന്നു. ഇവരുടെ ആരോഗ്യനില വളരെ മോശമാണെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു.
Post Your Comments