
ചെന്നൈ: കഴിഞ്ഞ ദിവസം എ.ഐ.എ.ഡി.എം.കെ മന്ത്രി ജയലളിത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാലത്ത് അവരുടെ ആരോഗ്യനിലയെക്കുറിച്ച് വെളിപ്പെടുത്തിയത് കള്ളമാണെന്ന് വെളിപ്പെടുത്തിയിരുന്നു. അന്ന് ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും അവര്‍ ആശുപത്രി കിടക്കയില്‍ കിടന്ന് ടി.വി കണ്ടിരുന്നുവെന്നും ഇഡ്ഡലി കഴിച്ചിരുന്നുവെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ എ.ഐ.എ.ഡി.എം.കെ നേതാവിന്റെ വെളിപ്പെടുത്തല്‍ ഇതെല്ലാം കള്ളമാണെന്നായിരുന്നു.
എ.ഐ.എ.ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരന്‍ ഈ വെളിപ്പെടുത്തലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ പക്കൽ ജയലളിത ആശുപത്രി കിടക്കയില്‍ ടി.വി കാണുന്ന വീഡിയോ ഉണ്ടെന്ന് ദിനകരന്‍ അവകാശപ്പെട്ടു. എന്നാല്‍ വീഡിയോ പുറത്ത് വിടാനാകില്ലെന്നാണ് ദിനകരന്റെ നിലപാട്. ഇത് ജയലളിതയുടെ മരണം അന്വേഷിക്കുന്ന കമ്മീഷന് മുന്‍പാകെ സമര്‍പ്പിക്കുമെന്നും ദിനകരന്‍ വ്യക്തമാക്കി. വീഡിയോ വി.കെ ശശികലയാണ് ചിത്രീകരിച്ചത്. എന്നാല്‍ ജയലളിത നൈറ്റി ധരിച്ചിരിക്കുന്നതിനാല്‍ ഇത് പുറത്ത് വിടാനാകില്ലെന്നും ദിനകരന്‍ പറയുന്നു.
ജയലളിതയുടെ അന്തസിന് കോട്ടം തട്ടാതിരിക്കാനാണ് വീഡിയോ പുറത്ത് വിടാതിരുന്നതെന്നും ദിനകരന്‍ പറയുന്നു. ജയലളിത തന്റെ ഇജേിനെക്കുറിച്ചും പൊതുജീവിതത്തിലെ അന്തസിനെക്കുറിച്ചും എപ്പോഴും ബോധവതിയായിരുന്നു. നൈറ്റ് ഗൗണ്‍ പോലെയുള്ള വസ്ത്രങ്ങളില്‍ പുറംലോകം തന്നെ കാണുന്നത് അവര്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ദിനകരന്‍ കൂട്ടിച്ചേര്‍ത്തു. അമ്മ വല്ലാതെ മെലിഞ്ഞിരുന്നു. വീഡിയോ എടുക്കുന്ന സമയത്ത് അമ്മ നൈറ്റിയാണ് ധരിച്ചിരുന്നത്. അവരെ കുടുംബാംഗങ്ങളായ ഞങ്ങള്‍ മാത്രമാണ് നൈറ്റി ധരിച്ച് കണ്ടിട്ടുള്ളൂ.
Post Your Comments