Latest NewsKeralaNews

മമ്മൂട്ടി ആരാധകര്‍ക്കെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം

മമ്മൂട്ടി ആരാധകര്‍ക്കെതിരെ എംഎല്‍എ വിടി ബല്‍റാം രംഗത്ത്. ഫേസ്ബുക്കിലാണ് എംഎല്‍എ പ്രതികരിച്ചിരിക്കുന്നത്. മെഗാതാരം മമ്മൂട്ടിയെ കുറിച്ച്‌ നടത്തിയ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ ബലിയാടായിക്കൊണ്ടിരിക്കുന്ന യുവ നടി രേഷ്മ അന്ന രാജനെ പിന്തുണച്ചുകൊണ്ടാണ് പ്രതികരണം.

മമ്മൂട്ടി തന്റെ ഫാന്‍സ് എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നുണ്ടെങ്കില്‍ അവരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് അദ്ദേഹം ക്ഷമാപണം നടത്താന്‍ തയ്യാറാവണമെന്ന് അദ്ദേഹം പറയുന്നു. അതല്ലെങ്കില്‍ അദ്ദേഹം ആ ആള്‍ക്കൂട്ടത്തെ തള്ളിപ്പറയാന്‍ കടന്നുവരണമെന്നുമാണ് ബല്‍റാം പറഞ്ഞിരിക്കുന്നത്. മാത്രമല്ല 65 വയസ്സായ, പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനില്‍ നിന്ന് ശരീരസൗന്ദര്യചര്‍മ്മകാന്തി പ്രദര്‍ശനമല്ല, മികച്ച ക്യാരക്റ്റര്‍ റോളുകള്‍ തന്നെയാണ് കോമണ്‍സെന്‍സുള്ള പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

നടി രേഷ്മ അന്ന രാജന്‍ ഒരു ചാനല്‍ പരിപാടിയില്‍ മലയാളത്തിലെ സൂപ്പര്‍താരത്തെക്കുറിച്ച്‌ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് ആരാധകര്‍ അന്നയുടെ ഫെയ്സ്ബുക്ക് പേജില്‍ അസഭ്യവര്‍ഷം ചൊരിയുകയും തുടര്‍ന്ന് പേജിലൂടെ ലൈവിലെത്തി അന്ന മാപ്പു പറയുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button