Latest NewsNewsLife Style

ദേഷ്യപ്പെട്ടിരിയ്ക്കുമ്പോള്‍ ഇവ അരുത്

ദേഷ്യപ്പെട്ടിരിയ്ക്കുമ്പോള്‍ ചെയ്യുന്ന പല കാര്യങ്ങളും നമ്മെ കൂടുതല്‍ കുഴപ്പത്തിലാക്കും. ദേഷ്യം വരുമ്പോള്‍ ഡ്രൈവിംഗ് ഒഴിവാക്കുക. ഇത് നിങ്ങളേയും മറ്റുള്ളവരേയും അപകടത്തിലാക്കിയേക്കാം. ഈ സമയത്ത് നിങ്ങളുടെ മനസും ചിന്തകളുമായിരിയ്ക്കും കയ്യിനെ നിയന്ത്രിയ്ക്കുക.

ദേഷ്യപ്പെട്ടിരിയ്ക്കുമ്പോള്‍ ഭക്ഷണം കഴിയ്ക്കുന്നതൊഴിവാക്കുക. ഇത്തരം സമയങ്ങളില്‍ പലരും ആരോഗ്യകരമായതിനു പകരം അനാരോഗ്യകരമായ ഭക്ഷണങ്ങളായിരിയ്ക്കും കഴിയ്ക്കുക. ഈ സമയത്ത് തര്‍ക്കിക്കാതിരിയ്ക്കുക. തര്‍ക്കം ചിലപ്പോള്‍ വലിയ പ്രശ്‌നങ്ങളിലേക്കു വഴി വയ്ക്കാം. പ്രത്യേകിച്ചു ദേഷ്യപ്പെട്ടിരിയ്ക്കുമ്പോള്‍.

ഈ സമയത്ത് ഒഫീഷ്യല്‍, പേഴ്‌സണല്‍ മെയിലുകള്‍ ഒഴിവാക്കുക. നമ്മുടെ ദേഷ്യം ഇതില്‍ പ്രതിഫലിച്ചുവെന്നു വരാം.മദ്യപിയ്ക്കരുത്. ഈ സമയത്ത് മദ്യത്തെ ആശ്രയിക്കുന്നത് അമിത മദ്യപാനത്തിലേയ്ക്കു നയിക്കും. ബിപിയുള്ളവരുടെ ബിപി ദേഷ്യം വരുമ്പോള്‍ ക്രമാതീതമാകും. ഇത് പല ആരോഗ്യപ്രശ്‌നങ്ങളിലിയേക്കും ഹൃദയാഘാതത്തിലേയ്ക്കും വഴി വയ്ക്കും. ഈ സമയത്ത് നിങ്ങളുടെ ബിപി ശ്രദ്ധിയ്ക്കുക. ദേഷ്യം വരുമ്പോള്‍ ഉറങ്ങാതിരിയ്ക്കുക. ഈ സമയത്ത് നെഗറ്റീവ് ചിന്തകള്‍ വച്ചാണ് ഉറങ്ങുക. ഇത് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴും നില നില്‍ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button