
ജിദ്ദ: മക്കയില്‍ നിന്നുള്ള മലയാളി ഹാജിമാരുടെ അവസാന സംഘം മദീനയിലേക്ക് തിരിച്ചു. എന്നാല്‍ രണ്ട് പേര്‍ മക്കയിലെ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇതിലൊരാള്‍ കോഴിക്കോട് സ്വദേശിയാണ്.
അവസാന സംഘത്തിലുണ്ടായിരുന്നത് 310 തീര്‍ഥാടകരാണ്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള അവസാന സംഘം മക്ക വിടുന്നത് ചൊവ്വാഴ്ച്ചയാണ്. ഇത്തവണ ഇന്ത്യയില്‍ നിന്ന് സര്‍ക്കാര്‍ കമ്മിറ്റികള്‍ വഴി എത്തിയത് 1,24,882 പേരാണ്. കൂടാതെ, ഹജ്ജിന് എത്തിയ ശേഷം ആറ് സ്ത്രീകള്‍ പ്രസവിച്ചു. 190 ഒാളം പേര്‍ മരിച്ചു. കേരളത്തില്‍ നിന്ന് 23 കുട്ടികളടക്കം 11807 പേരാണ് സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിനു എത്തിയത്.
Post Your Comments