ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മൂന്ന് മക്കള്‍ക്കും മരുമകനുമെതിരെ അറസ്റ്റ് വാറണ്ട്. അഴിമതി വിരുദ്ധ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നവാസ് ഷെരീഫിന്റെ മക്കളായ ഹസന്‍, ഹുസൈന്‍, മറിയം എന്നിവര്‍ക്കും മറിയത്തിന്റെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദര്‍ അവാനുമെതിരെയാണ് വാറണ്ട്. കോടതിയില്‍ ഇവര്‍ ഹാജാരാകാത്ത സാഹചര്യത്തിലാണ് വാറണ്ട് പുറപ്പെടുവിച്ചത്. ജാമ്യം ലഭിക്കാവുന്ന നടപടി മാത്രമാണ് ഇത്.
ഓരോരുത്തരും 9,490 അമേരിക്കന്‍ ഡോളര്‍വീതം ജാമ്യതുകയായി കെട്ടിവെക്കേണം. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനു എതിരെ കുറ്റം ചുമത്തുമെന്നു കോടതി വ്യക്തമാക്കി. ഒക്ടോബര്‍ രണ്ടിനു ഇദ്ദേഹത്തിനു എതിരെ കേസ് എടുക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും നവാസ് കാന്‍സര്‍ ചികിത്സയക്കു വേണ്ടി ലണ്ടനില്‍ താമസിക്കുകയാണ്. ഇവര്‍ക്ക് ഒപ്പം ആയതിനാലാണ് മക്കള്‍ക്കും മരുമകനും കോടതിയില്‍ ഹാജരാകാതിരുന്നതെന്ന് നവാസ് ഷെരീഫിന്റെ അഭിഭാഷകന്‍ പറഞ്ഞു.
Post Your Comments