
പാലാക്കാട്: ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ പി.യു ചിത്രയെ പ്രശംസിച്ച് സിനിമാ താരം മോഹന്‍ലാല്‍. ഒടിയന് സിനിയുടെ ഷൂട്ടിംഗിനു വേണ്ടി പാലാക്കാട് മുണ്ടൂരലെത്തിയ മോഹന്‍ലാല്‍ പി.യു ചിത്രയെ സന്ദര്‍ശിച്ച് ഉപഹാരം നല്കി. മധുരമായ ഒരു പ്രതികാരമായിരുന്നു പാവപ്പെട്ട ദമ്പതികളുടെ മകളുടെ വിജയമെന്നു മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.
ലോക മീറ്റില്‍ പങ്കെടുക്കുന്നതിനു പി.ടി. ഉഷ ഉള്‍പ്പെട്ട സംഘമായിരുന്നു പി.യു ചിത്രയക്ക് അനുമതി നിഷേധിച്ചത്. വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ട് ചിത്രയക്ക് അവസരം നല്‍കണമെന്നു ഉത്തരവിട്ടിരുന്നു. പക്ഷേ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അന്നു സെലക്ഷന് കമ്മിറ്റി തള്ളികളഞ്ഞു. അതിനു ശേഷം പങ്കെടുത്ത ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ഗെയിംസിലാണ് പി.യു ചിത്ര സ്വര്‍ണം കരസ്ഥമാക്കിയത്.
Post Your Comments