KeralaLatest NewsNews

എംബിബിഎസിന് പ്രവേശനം നേടിയ 33 വിദ്യാര്‍ത്ഥികളെ പു​റ​ത്താ​ക്കി

കോഴിക്കോട്: കോ​ഴി​ക്കോ​ട് മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നിന്ന് എംബിബിഎസിന് പ്രവേശനം നേടിയ 33 വിദ്യാര്‍ത്ഥികളെ പു​റ​ത്താ​ക്കി. ആ​റു ല​ക്ഷം രൂ​പ​യു​ടെ ബാങ്ക് ഗ്യാരന്റി ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍ന്നാണ് വി​ദ്യാ​ര്‍​ഥി​ക​ളെ പു​റ​ത്താ​ക്കി​യ​ത്. സ്വാശ്രയപ്രവേശന ഫീസുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതി, ആറു ലക്ഷം രൂപയ്ക്ക് ബാങ്ക് ഗ്യാരന്റി ഈടാക്കാന്‍ കോളേജുകള്‍ക്ക് അനുമതി നല്‍കിയിരുന്നു.

തുടര്‍ന്ന് ഇത് പല വിദ്യാര്‍ത്ഥികള്‍ക്കും സാധ്യമാകാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെടുകയും സര്‍ക്കാര്‍ തലത്തില്‍ ബാങ്ക് ഗ്യാരന്റി ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയും ചെയ്യുകയാണ്. കു​ട്ടി​ക​ളോ​ടു ബാ​ങ്ക് ഗാ​ര​ന്‍റി ആ​വ​ശ്യ​പ്പെ​ട​രു​തെന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് കോളേജ് അധികൃതരുടെ നടപടി. രണ്ടാഴ്ച മുന്‍പ് പ്രവേശനം നേടിയവരെയാണ് കോളേജ് അധികൃതര്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയത്. ബാങ്ക് ഗ്യാരന്റി നല്‍കിയശേഷം മാത്രമേ ക്ലാസില്‍ പ്രവേശിപ്പിക്കൂവെന്നാണ് അധികൃതര്‍ പറയുന്നത്.

11 ല​ക്ഷം രൂ​പ ഫീ​സ് നി​ശ്ച​യി​ച്ച​തി​ല്‍ ആ​റു ല​ക്ഷം രൂ​പ​യാ​ണ് കു​ട്ടി​ക​ള്‍ ബാ​ങ്ക് ഗാ​ര​ന്‍റി​യാ​യി ന​ല്‍​കേ​ണ്ട​ത്. എന്നാല്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ അഞ്ച് ലക്ഷത്തിന് പകരം തങ്ങളോട് ഏഴ് ലക്ഷം രൂപ പ്രവേശനസമയത്ത് ഈടാക്കിയതായും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു. സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വേ​ശ​ന​ത്തി​നു ബാ​ങ്ക് ഗാ​ര​ന്‍റി ന​ല്‍​കാ​ത്ത കാ​ര​ണ​ത്താ​ല്‍ മാ​ത്രം ഒ​രു വി​ദ്യാ​ര്‍​ഥി​ക്കും പ്ര​വേ​ശ​നം ന​ഷ്ട​മാ​വി​ല്ലെ​ന്നു സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു. പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യും ഈ ​നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button