ശ്രീനഗർ: കാഷ്മീരിൽ സമാധാനത്തിന്റെ നാമ്പുകൾ മുളപൊട്ടിയെന്നു മുഖ്യമന്ത്രി മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടു. ഭാഗികമായി സംസ്ഥാനത്ത് സമാധാനം തിരിച്ചെത്തിയിട്ടുണ്ട്. ഇനി ഇതിനു വെള്ളവും വളവും നൽകിയാൽ ഫലപ്രാപ്തിയിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിടിഐക്കു നൽകിയ അഭിമുഖത്തിലായിരുന്നു മെഹബൂബ മുഫ്തിയുടെ പ്രതികരണം.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ ജമ്മു കാഷ്മീരിനു സുപ്രാധന പങ്കുണ്ട്. അതു കൊണ്ട് നയതന്ത്ര തലത്തിൽ സമാധനത്തിനുള്ള ശ്രമം വേണം. ഇരു രാജ്യങ്ങളും ജമ്മു കാഷ്മീരിലെ ജനങ്ങളുടെ ജീവിതിൽ സുപ്രധാന സ്വാധീനമാണ് ചെലത്തുന്നതെന്നും മെഹബൂബ മുഫ്തി കൂട്ടിച്ചേർത്തു.
Post Your Comments