ടെഹ്റാന്: ഇന്ത്യയിലെ വന്‍കിട വ്യവസായങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന ഇറാന്- ഒമാന്‍ – ഇന്ത്യ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി വേഗത്തിലാക്കുന്നു. മൂന്നു രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. പദ്ധതി പൂര്‍ത്തിയാകുന്നതോടു കൂടി വാതകം ലഭിക്കാത്തതു മൂലം ഇന്ത്യ നേരിടുന്ന പല പ്രതിസന്ധികള്‍ക്കും ഇതോടു പരിഹാരം ആകും.
ഇറാനില്‍ നിന്നും പാകിസ്ഥാന് വഴി ഇന്ത്യയിലേക്കു വാതകം ഇറക്കുമതി നടത്തുവാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ ഇത് സുരക്ഷിതമല്ല എന്ന നിരീക്ഷണത്തെ തുടര്‍ന്ന് ഇറാനയില്‍ നിന്നും ഒമാന്‍ വഴി സമുദ്രാന്തര പൈപ്പ് ലൈനിലൂടെ വാതകം ഇന്ത്യയില്‍ എത്തിക്കുവാനുള്ള പദ്ധതിക്ക് രൂപം നല്‍കുകയായിരുന്നു.
ഇറാനില്‍ നിന്ന് ആരംഭിക്കുന്ന 1300 കിലോമീറ്റര്‍ ദൂരത്തിലുള്ള പൈപ്പുലൈനാണ് ഒമാനിലൂടെ കടന്നു പോകുന്നത്. ഇതിലൂടെ ഉത്പാദകരെയും , ഉപഭോക്താക്കളെയും നേരിട്ടു ബന്ധിപ്പിക്കുവാന്‍ സാധിക്കും. ഇതിനു പുറമെ എല്ലാത്തരം ഭൗമ , രാഷ്ട്രീയ പ്രശ്നങ്ങളെയും ഒഴിവാക്കുന്നതിനും ഒമാന്‍ പാത ഗുണം ചെയ്യും.
ദീര്‍ഘ നാളായി ഇന്ത്യ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന ഈ പൈപ്പ് ലൈന്‍ പദ്ധതി വേഗത്തിലാക്കുവാന്‍ ന്യൂയോര്‍ക്കില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് , ഒമാന്‍ വിദേശ കാര്യ മന്ത്രി യൂസഫ് ബിന്‍ അലവി , ഇറാന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യയിലെ വന്‍കിട പദ്ധതികള്‍ കൂടുതല്‍ ശക്തമാകുന്നതിനോടൊപ്പം കൂടുതല്‍ വ്യവസായ സ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക് കടന്നു വരുന്നതിനും ഈ പൈപ്പ് ലൈന്‍ പദ്ധതി ഗുണം ചെയ്യും.
Post Your Comments