ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2020 ഓടെ ഇന്ത്യയിൽ 5ജി സംവിധാനം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനെക്കുറിച്ച് പഠിക്കാനായി സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. പദ്ധതിക്ക് 500 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
ഇതിനകം പല മേഖലകളിലും ഡിജിറ്റല്‍വല്‍ക്കരണം നടപ്പാക്കാന്‍ കഴിഞ്ഞതു കൊണ്ട് ഇതു യഥാര്‍ത്ഥ്യമാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 5ജി സംവിധാനം നടപ്പിലായാല്‍ രാജ്യത്തെ സാമ്പത്തിക മേഖലയില്‍ ഉണർവു പ്രദാനം ചെയുമെന്നാണ് വിലയിരുത്തുപ്പെടുന്നത്. ഇതു വഴി രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്.
Post Your Comments