USALatest NewsNewsIndia

ഇന്ത്യക്ക് വീണ്ടുമൊരു നോബൽ സാധ്യത?

ന്യൂയോര്‍ക്ക്: കൈലാഷ് സത്യാർത്ഥിക്ക് ശേഷം ഇന്ത്യയിലേക്ക് മറ്റൊരു നോബൽ പുരസ്‌കാരം എത്തുമോ? സാധ്യതകൾ തുറന്ന് കൊണ്ട് മുൻ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നൊബേല്‍ സാധ്യത പട്ടികയില്‍ ഇടം നേടി . റിസര്‍ച്ച്‌ അനലിറ്റിക്സ് മേഖലയിലെ പ്രശസ്തരായ ക്ലാരിവേറ്റ് അനലിറ്റിക്സിന്റെ പട്ടികയിലാണ് ലഘുറാം രാജനുള്ളത്.

വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാമ്ബത്തിക ശാസ്ത്രം എന്നീ വിഭാഗങ്ങളിലായി 22 പേരുടെ സാധ്യത പട്ടികയാണ് പുറത്തിറക്കിയത് . ഇതില്‍ ഉള്‍പ്പെട്ട ഒരേയൊരു ഇന്ത്യക്കാരനാണ് രഘുറാം രാജന്‍. ആര്‍ബിഐ ഗവര്‍ണറായി കാലാവധി പൂര്‍ത്തിയാക്കിയ രഘുറാം രാജന് വീണ്ടും തുടരാന്‍ സമ്മര്‍ദ്ദമുണ്ടായെങ്കിലും ചിക്കാഗോ സര്‍വ്വകലാശാലയിലെ പ്രഫസറായ അദ്ദേഹം ജോലിയിലേയ്ക്ക് മടങ്ങി പോവുകയായിരുന്നു.

ക്ലാരിവേറ്റ് പുറത്തിറക്കിയ പട്ടികയില്‍ 15 പേര്‍ അമേരിക്കയിൽ നിന്നുള്ളവരാണ്. 2002 മുതല്‍ പ്രസിദ്ധീകരിക്കുന്ന സാധ്യത പട്ടികയില്‍ ഇതുവരെ 42 പേര്‍ നൊബേല്‍ സ്വന്തമാക്കിയിട്ടുള്ളത്. ഒക്ടോബര്‍ 2 മുതല്‍ നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും. 2, 3, 4 തീയതികളില്‍ വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയുടെ വിജയികളെ അറിയാം. 6,9 തീയതികളില്‍ സമാധാനം സാമ്പത്തികശാസ്ത്രം എന്നിവയും പ്രഖ്യാപിക്കും. സാഹിത്യ നോബേല്‍ പ്രഖ്യാപനം ഇതിനു ശേഷമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button