ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ കോഴിക്കോട് എരഞ്ഞിമാവില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുന്നു. പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ആരംഭിച്ചതോടെ നാട്ടുകാര്‍ കുടില്‍കെട്ടി പ്രതിഷേധിച്ചു. പരിഹാരം കണ്ടെത്താമെന്ന പൊലീസ് ഉറപ്പില്‍ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
കൊച്ചി മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ പ്രവൃത്തി തുടങ്ങിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗതെത്തിയത്. 20 മീറ്റര്‍ വീതിയില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിര്‍തിരിക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് പൈപ്പുകള്‍ സ്ഥാപിക്കാനായി ആ പ്രദേശത്തെ മുഴുവന്‍ മരങ്ങളും മുറിച്ചു മാറ്റുന്നുണ്ട്.
Post Your Comments